ബേക്കല്‍ (www.evisionnews.in): ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് ഒളിച്ചോടിയ ഭര്‍തൃമതിയും യുവാവും മുംബൈയിലുള്ളതായി പോലീസ് അന്വേഷണത്തില്‍ സൂചന.
വളപട്ടണത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പനയാലിലെ മനോഹരന്റെ ഭാര്യ മിനിയാണ് (32) കോഴിക്കോട് വളാഞ്ചേരിയിലെ നൗഫലിനോടൊപ്പം ഡിസംബര്‍ 19ന് ഒളിച്ചോടിയത്. പനയാലിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിക്കുന്ന മിനി ഡിസംബര്‍ 19ന് ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് താമസസ്ഥലത്തുനിന്നും ഇറങ്ങിയത്. എന്നാല്‍ മിനി പിന്നീട് തിരിച്ചു വന്നില്ല.
വിവരം അറിഞ്ഞ് മനോഹരന്‍ വളപട്ടണത്ത് നിന്ന് പനയാലിലെത്തുകയും മിനിയുടെ തിരോധാനം സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നൗഫല്‍ എന്ന യുവാവിനോടൊപ്പം മിനി പോയതായി സംശയിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് ചാറ്റിംഗ് വഴി മിനി നൗഫലുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയതോടെ മിനിയും നൗഫലും മുംബൈയിലുണ്ടെന്ന് മൊബൈല്‍ ടവര്‍ പരിധിയിലൂടെ മനസിലാക്കുകയായിരുന്നു.
Keywords: Kasaragod-bekal-facebook-kanhangad-mubai-mobile-

Post a Comment
0 Comments