മെല്‍ബണ്‍ (www.evisionnews.in): മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് അഞ്ചു വിക്കറ്റിന് 259 റണ്‍സ്. 72 റണ്‍സുമായി സ്മിത്തും 23 റണ്‍സ് നേടി ഹാഡിനുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമിയും ഉമേഷ് യാദവും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
രണ്ടുമാറ്റങ്ങളുമായാണ് ഇരു ടീമുകളും മൂന്നാം ടെസ്റ്റിനിറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് പകരം ലോകേഷ് രാഹുല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. വരുണ്‍ ആരോണിന് പകരം മുഹമ്മദ് ഷാമിയും ടീമിലെത്തി. റയാന്‍ ഹാരിസും ജോ ബേണ്‍സുമാണ് ഓസീസ് ടീമിലെ മാറ്റങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്കിനേയും മാര്‍ഷലിനേയും ഒഴിവാക്കി.
നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യമാണ്. ഈ മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയോ സമനില ആവുകയോ ചെയ്താല്‍ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കും.
Keywords; cricket-melben-test-firstkday-runs-mach-batting-sports

Post a Comment
0 Comments