കാഞ്ഞങ്ങാട്: (www.evisionnews.in) വി.എച്ച്.പി അന്താരാഷ്ട്ര സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട്ട് നടന്ന വി.എച്ച്.പി യോഗത്തില്‍ തൊഗാഡിയ നടത്തിയ പ്രസംഗത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് എടുത്ത കേസാണ് ഇതിനിടയാക്കിയത്.
പൊതുയോഗത്തില്‍ തൊഗാഡിയ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലും പ്രസംഗിച്ചുവെന്നാരോപിച്ചായിരുന്നു പോലീസ് കേസ്.
ഈ കേസില്‍ ഹാജരാവലാന്‍ കോടതി പലതവണ അറസ്റ്റ് വാറണ്ടുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
എന്നിട്ടും ഹാജരാകാതിരുന്നതിനെത്തുടര്‍ന്നു കഴിഞ്ഞ അവധിക്കു ജാമ്യമില്ലാത്ത അറസ്റ്റ് വനാണ്ടു പുറപ്പെടുവിച്ചു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ തൊഗാഡിയയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് കോടതിയെ അറിയിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് കോടതി തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അതേ സമയം മാറാടുകലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രസംഗം നടത്തിയെന്നതിനു പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ കോഴിക്കോട് പോലീസ് എടുത്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഈ സംഭവം കേരള രാഷ്ട്രീയത്തില്‍ വന്‍വിവാദം സൃഷ്ടിക്കുകയും ലീഗുള്‍പ്പെടെയുള്ള കക്ഷികള്‍ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. 2003ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് തൊഗാഡിയ വിദ്വേഷപ്രസംഗം നടത്തിയെന്നാണ് കേസ്. എന്നാല്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ എതിര്‍പ്പ് മറികടന്നാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.
Keywords: Kanhangad racial speech, Thogadia, present, arrest warrent, Praveen, Kerala, Muslim league, Marad, Kozhikkode

Post a Comment
0 Comments