ന്യൂഡല്‍ഹി: (www.evisionnews.in)ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിന് നേരെ കല്ലേറ്. സൗത്ത് ഡല്‍ഹിയിലെ പൊതുപരിപാടിക്കിടെ ശനിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. കല്ല് കെജ്രിവാളിന്റെ ദേഹത്ത് പതിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം തന്നെ ഒരാള്‍ കല്ലെറിഞ്ഞതായി കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. പരിഭ്രാന്തരായ ബി.ജെ.പി അക്രമം അവലംബിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും സമാനമായ രീതിയില്‍ കെജ്രിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു.
keywords : delhi-kejrival-stone-

Post a Comment
0 Comments