ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കാണാതായി. എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന് ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ അടക്കം162 യാത്രക്കാരുമായി യാത്ര പുറപ്പെട്ട QZ8501 നമ്പര്‍ വിമാനമാണ് കാണാതായിരിക്കുന്നത്. വിമാനം കണ്ടെത്തുവാനുള്ള അന്വേഷണം തുടരുകയാണ്.
സുരബയയില്‍ നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട QZ8501 വിമാനത്തിന് 7.24 മുതല്‍ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഫേസ് ബുക്ക് പോസ്റ്റില്‍ എയര്‍ ഏഷ്യ ഇന്തോനേഷ്യ പറയുന്നു. നിര്‍ഭാഗ്യവശാല്‍ വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അറിയിക്കുമെന്നും എയര്‍ ഏഷ്യ അറിയിച്ചു. എയര്‍ ഏഷ്യ എമര്‍ജന്‍സി കാള്‍ സെന്റര്‍ തുറന്നിട്ടുണ്ട്. നമ്പര്‍ +622129850801
keywords : air-asia-airoplan-missed

Post a Comment
0 Comments