കാസറഗോഡ് : (www.evisionnews.in)ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത കാലത്തുണ്ടായ മുഴുവന്‍ കൊലപാതകങ്ങളും സമഗ്രമായ അന്വേഷണം നടത്തി, നേരിട്ട് ഇടപെട്ട് പ്രതികളെയും ആസൂത്രണം ചെയ്തവരെയും അവരെ സംരക്ഷിക്കുന്ന സമൂഹത്തില്‍ ഉന്നതന്മാരായി വിലസുന്ന മുതലാളിമാരെയും രാഷ്ട്രീയക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് ശിക്ഷ കൊടുക്കുവാന്‍ പോലീസ് മേധാവികള്‍ ശക്തമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാസറഗോഡ് ജില്ലാ സെക്രെട്ടറിയെറ്റ് യോഗം ആവശ്യപ്പെട്ടു. കൊലപാതകം നടക്കുമ്പോള്‍ മാത്രം കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതിനു പകരം പഴുതടച്ചു കൊണ്ടുള്ള അന്വേഷണത്തിന് മാത്രമേ കാസറഗോഡ് സമാധാനം തിരിച്ചു കൊണ്ട് വരാന്‍ പറ്റൂ. കോളനി കളിലെയും മറ്റും ചെറുപ്പക്കാരെ ഉപയോഗിച്ച് അവര്‍ക്ക് സമ്പത്തും സംരക്ഷണവും വാഗ്ദാനം ചെയ്യുന്ന ഉന്നതന്മാര്‍ ആണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍. അത് കൊണ്ട് മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും കസര്‍ഗോടിന്റെ വിഷയത്തില്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ നടത്തേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി. അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സി. എച് മുത്തലിബ് , കെ. രാമകൃഷ്ണന്‍, മുഹമ്മദ് വടക്കേക്കര, ഹമീദ് കക്കണ്ടം, അബ്ദുല്ലത്തീഫ് കുമ്പള , എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അംബൂഞ്ഞി തലക്കളായി സ്വാഗതവും പി. കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
keywords : district-killing-search-welfareparty

Post a Comment
0 Comments