Type Here to Get Search Results !

Bottom Ad

ക്രിയാത്മക ഇടപെടല്‍ സമൂഹത്തിന് ആത്മ വിശ്വാസവും നിര്‍ഭയത്വവും നല്‍കും.എസ്.ഡി.പി.ഐ

കാസര്‍കോട്: (www.evisionnews.in)ക്രിയാത്മകമായ ഇടപെടല്‍മൂലം സമൂഹത്തിനും സമുദായത്തിനും അത്മവിശ്വാസവും നിര്‍ഭയത്വവും നല്‍കാന്‍ എസ്.ഡി.പി.ഐ ശ്രമിക്കുമ്പോള്‍ സമുദായ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി കാലിനടിയിലെ മണ്ണ് സംരക്ഷിക്കുന്ന തിരക്കിലാണ്.ഇവര്‍ക്ക് മാനവികതയെ കുറിച്ച് പറയാന്‍ എന്താണ് അവകാശമെന്ന് എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി വൈ മുഹമ്മദ് അഭിപ്രായപ്പെട്ടു.

evisionnews

ഭരണത്തിലുണ്ടായിട്ടുപോലും സ്വന്തം അണികള്‍ കൊലചെയ്യപ്പെട്ട കേസുകള്‍ ശരിയായ രീതിയില്‍ നടത്തുന്നതിന് പകരം സ്വന്തം മുന്നണിയിലെ നേതാക്കളെ നിരത്തി പ്രതികളെ സംരക്ഷിക്കുകയാണ് ചെയ്തത്. ജീവനും ജീവിതവും താന്‍ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിന് സമര്‍പ്പിച്ചവരാണ് രക്തസാക്ഷികള്‍, സാമ്പത്തിക ലാഭത്തിന് സമൂദായത്തെ വഞ്ചിക്കുന്നവര്‍ രക്തസാക്ഷിത്വമെന്തെന്ന് ആദ്യംപഠിച്ചറിയണം-അദ്ദേഹം പറഞ്ഞു.ഇതര രാഷ്ട്രീയ നേതാക്കളെ തടയുക എന്നത് എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തന രീതിയല്ല. തങ്ങളുടെ കൊള്ളരുതായ്മകള്‍ മറച്ചുവെക്കാന്‍ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്നത് രാഷ്ട്രീയ പാപ്പരത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

keywords : society-confidence-sdpi

Post a Comment

0 Comments

Top Post Ad

Below Post Ad