Type Here to Get Search Results !

Bottom Ad

കയ്യൂർ രക്തസാക്ഷിക്ക് സ്മാരകം നിർമ്മിക്കാൻ ക്ഷേത്രവളപ്പിലെ മരം മുറിച്ച നടപടി വിവാദമാകുന്നു

നീലേശ്വരം:(www.evisionnews)കയ്യൂർ രക്തസാക്ഷി അബൂബക്കറിന് സ്മാരകം നിർമ്മിക്കാൻ ക്ഷേത്ര വളപ്പിലെ കാവിൽ നിന്നും മരം മുറിച്ച നടപടി വിവാദമാകുന്നു.
നീലേശ്വരം പാലായി കൊഴുവൽ ഭഗവതി ക്ഷേത്ര വളപ്പിലെ കാവിൽ നിന്ന് സി.പി.എം പ്രവർത്തകർ കയ്യൂർ രക്തസാക്ഷി അബൂബക്കറിന് സ്മാരകം നിർമ്മിക്കാൻ മരം മുറിച്ചു കടത്തികൊണ്ടുപോയെന്ന അരോപണവുമായി ക്ഷേത്ര ഭാരവാഹികൾ രംഗത്തു വന്നിരിക്കുകയാണ്.കാവിൽ തലയുയർത്തി നിന്ന നയനാനന്ദകമായ പൂമരം മുറിച്ചുമാട്ടിയതാണ് ഇപ്പോൾ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായത്.തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മരം മുറിച്ചു മാറ്റിയതെന്നും വിശ്വാസികൾക്ക് ഇതിൽ വേദനയുണ്ടാക്കിയെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു.
അതേ സമയം മരത്തിന്റെ ശിഖരം മുറിക്കാൻ മാത്രമാണ് തങ്ങൾ തൊഴിലാളികളെ ഏൽപ്പിച്ചതെന്നും എന്നാൽ അവർ മരം തന്നെ മുറിച്ച്മാറ്റുകയായിരുന്നുവെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം പ്രശ്നം പ്രദേശത്ത് പുകയുകയാണ്.


evisionnews

keywords : kayyur-smarakam-constuction-tree

Post a Comment

0 Comments

Top Post Ad

Below Post Ad