Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജ് സെക്രട്ടറിയേറ്റിനുമുന്നില്‍ സമര സമിതിയുടെ കിടപ്പ് സമരം


ബദിയടുക്ക : (www.evisionnews.in)കാസറഗോട് ഗവ. മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രധിഷേധിച്ച് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ സമര സമിതിയുടെ നേതൃത്ത്വത്തില്‍ ഡിസംബര്‍ 4 ന് സെക്രട്ടറിയേറ്റിന് മുംബില്‍ നടത്തുന്ന കിടപ്പു സമരം ബി.ആര്‍.പി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യും. നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തിക്ക് ഉടന്‍ ഭരണാനുമതി നല്‍കുക, നബാര്‍ഡിന്റെ പദ്ധതിക്ക് അംഗീകാരം വാങ്ങി ഉത്തരവ് ഇറക്കുക, പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിന് അനുവദിച്ച 25 കോടി രൂപയും ഉത്തരവും ഇറക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ലയായ കാസറഗോടിന് പ്രധമ പരിഗടന നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിടപ്പു സമരം നടത്തുക. സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അദ്യക്ഷത വഹിച്ചു. മൂസാബി ചെര്‍ക്കള, പ്രോഫ.ശ്രീനാഥ്, പി.ആര്‍.അമ്മണ്ണയ്യ, ജഗന്നാഥ ഷെട്ടി, ഹമീദ് പള്ളത്തട്ക്ക, അന്‍വര്‍ ഓസോന്,   മഞ്ചുണാഥ് മാന്യ, അബ്ദുല്‍ കാദര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, പി.കെ അബ്ദുല്ല, രമ്യ, ജീവന്‍ തോമസ്, അബ്ദുല്ല ചാലക്കര, ഹൈദര്‍ കുടുപ്പംകുഴി സംബന്ധിച്ചു.

evisionnews


keywords : kasargod-medical-college-strike

Post a Comment

0 Comments

Top Post Ad

Below Post Ad