അങ്കാറ (തുര്‍ക്കി): (www.evisionnews.in) ഇസ്‌ലാമിനെ തീവ്രവാദമായി കാണുന്നത് തെറ്റാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ മതങ്ങളിലും ഒരു ചെറുവിഭാഗം മതമൗലികവാദികളായി കാണാം. മൂന്നു ദിവസത്തെ തുര്‍ക്കി സന്ദര്‍ശനത്തിനുശേഷം റോമിലേക്ക് മടങ്ങുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇസ്‌ലാം മതത്തിന്റെ പേരിലുള്ള അക്രമങ്ങളെ ലോക മുസ്‌ലിം നേതാക്കള്‍ തള്ളിക്കളയണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഐ.എസ് തീവ്രവാദികളുടെ ആക്രമണങ്ങളെയും അദ്ദേഹം പുശ്ചിച്ചു.
ലോകത്താകമാനമുള്ള മുസ്‌ലിം സോദരര്‍ക്കായി ഇത്തരം അക്രമണങ്ങളെ മത-രാഷ്ട്രീയ-വിദ്യാഭ്യാസ ഭേദമില്ലാതെ മുസ്‌ലിം നേതാക്കള്‍ അവഗണിക്കണമെന്നും അദ്ദേഹം വിമാനത്തില്‍വെച്ച് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: Islam, Terrorisom, Francis Marppappa, Three days, Rome, visit, Muslim leaders

Post a Comment
0 Comments