സിംഗപ്പൂര്‍: (www.evisionnews.in) അസംസ്‌കൃത എണ്ണവില കഴിഞ്ഞ അഞ്ച് വര്‍ഷത്തെ താഴ്ന്നനിലയിലേയ്ക്ക് കൂപ്പുകുത്തി. തിങ്കളാഴ്ച രാവിലെ ബാരലിന് രണ്ട് ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.
വിലതാഴുന്നത് നിയന്ത്രിക്കാന്‍ ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന് ഒപെക് തീരുമാനമെടുത്തതോടെ വിപണിയില്‍ ലഭ്യതകൂടിയതാണ് പെട്ടെന്നുണ്ടായ താഴ്ചയ്ക്കുകാരണം. 2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി അഞ്ച് മാസമായി യുഎസ് ക്രൂഡ്, ബ്രന്‍ഡ് ക്രൂഡ് എന്നിവയുടെ വിലയില്‍ ഇടിവുണ്ടാകുന്നത്.
2009 ഒക്ടോബറിന് ശേഷം ബ്രന്റ് ക്രൂഡ് വില ബാരലിന് 67.82 ഡോളറായി കുറയുന്നത് ഇതാദ്യമയാണ്. യുഎസ് ക്രൂഡിന്റെ വില 64.54ലുമെത്തി. യഥാക്രമം 1.85, 1.61 ഡോളറുകളാണ് കുറവുണ്ടായത്.
Keywords: Crude oil price, record, decrease, International price, Monday

Post a Comment
0 Comments