കാസര്‍കോട് (www.evisionnews.in): ഡല്‍ഹിയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 16ന് ഡിവൈഎഫ്‌ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും വിവേചനത്തിനുമെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി ഡിസംബര്‍ 16ന് രാവിലെ 10 മണിക്ക് കാലിക്കടവില്‍ നടക്കും. അഖിലേന്ത്യാ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ പത്മാവതി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Keywords: Kasaragod-dyfi-sexualharassment-protest-delhi-

Post a Comment
0 Comments