കാലിഫോര്‍ണിയ: (www.evisionnews.in) ഫെയ്‌സ്ബുക്കില്‍ ഇഷ്ടമില്ലാത്ത പോസ്റ്റുകളെ അത്തരത്തില്‍ രേഖപ്പെടുത്താനായി 'ഡിസ്‌ലൈക്ക്' ( 'dislike' ) അവതരിപ്പിക്കുന്ന കാര്യം ആലോചനയിലെന്ന് കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗ്.
യൂസര്‍മാരുടെ ഹിതമനുസരിച്ചുള്ള ഒരു ഫീച്ചറാണതെന്ന്, യു.എസിലെ കാലിഫോര്‍ണിയയില്‍ ഒരു ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ കൂടിയായ സക്കര്‍ബര്‍ഗ് അറിയിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റുകളെ നിന്ദിക്കാതെ 'ഡിസ്‌ലൈക്ക്' ഫീച്ചര്‍ പ്രായോഗികമാക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ കണക്കില്‍ പ്രതിദിനം 450 കോടി 'ലൈക്കു'കളാണ് സൈറ്റില്‍ സൃഷ്ടിക്കപ്പെടുന്നത്.
യൂസര്‍മാരുടെ വ്യത്യസ്തങ്ങളായ മനോവികാരങ്ങള്‍ എങ്ങനെ ഫെയ്‌സ്ബുക്കില്‍ പ്രകടിപ്പിക്കാമെന്ന കാര്യം കുറെ നാളായി തങ്ങളുടെ പരിഗണനയിലാണെന്ന്, ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു.
പലപ്പോഴും ആളുകള്‍ ഫെയ്‌സ്ബുക്കില്‍ അവരുടെ സങ്കടകരമായ ജീവിതമുഹൂര്‍ത്തങ്ങള്‍ പങ്കിടാറുണ്ട്. അത്തരം അവസരങ്ങളില്‍ 'ലൈക്ക്' ചെയ്യുന്നത് സുഖകരമായ ഒരു സംഗതിയല്ലൈന്ന് ആളുകള്‍ പറയാറുണ്ട് - ഫെയ്‌സ്ബുക്ക് മേധാവി ചൂണ്ടിക്കാട്ടി.
'ഈ സംഗതി നല്ലതല്ല' എന്ന് പറയാന്‍ ഫെയ്‌സ്ബുക്കില്‍ 'ഡിസ്‌ലൈക്ക്' ബട്ടണ്‍ വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
ഫെയ്‌സ്ബുക്കിലെ 'ലൈക്ക്' സംവിധാനം പല കോണുകളില്‍നിന്നും വിമര്‍ശനം നേരിടുന്ന സമയത്താണ് പുതിയ പരിഷ്‌ക്കരണത്തിന് ആലോചന നടക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
'വ്യാജ ലൈക്കുകള്‍' ഉപയോഗിച്ച് പല ഉത്പന്നങ്ങളുടെയും ബ്രാന്‍ഡുകളുടെയും ജനപ്രീതി വര്‍ധിച്ചതായി കാട്ടാന്‍ വഴിതുറക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം.
Keywords: Facebook, dislike, Zuckerburg, fake likes, California

Post a Comment
0 Comments