Type Here to Get Search Results !

Bottom Ad

താജ് മഹല്‍ സന്ദര്‍ശനത്തിന് ഇ-ടിക്കറ്റ് വരുന്നു

ആഗ്ര: (www.evisionnews.in) അനശ്വരപ്രണയകുടീരമായ താജ്മഹല്‍ സന്ദര്‍ശനത്തിന് ടിക്കറ്റ് ലഭിക്കാന്‍ ഇനി വെയിലും മഴയും കൊണ്ട് മണിക്കൂറുകള്‍ വരിയില്‍ കാത്തുനില്‍ക്കേണ്ട. 
ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്ത് താജിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാനുള്ള അവസരമാണ് ഡിസംബര്‍ 25 മുതല്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ടിക്കറ്റെടുക്കുന്നതിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനു പുറമെ കരിഞ്ചന്തയിലെ വില്പന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

വ്യാജടിക്കറ്റ് വില്പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തേ ടിക്കറ്റ് കരിഞ്ചയില്‍ വിറ്റതിന് താജിലെ ടൂറിസം പോലീസ് പിടികൂടിയിരുന്നു.
ഒരുദിവസം സന്ദര്‍ശിക്കുന്നവര്‍ക്ക് പരിധി നിശ്ചയിക്കാനും തീരുമാനമായിട്ടുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ പിന്നീട് ടിക്കറ്റ് ബുക്കുചെയ്യുന്നവരെ കാത്തിരിപ്പ് പട്ടികയിലേക്ക് മാറ്റും. ഇവര്‍ക്ക് ഒഴിവുവരുന്ന അടുത്തദിവസം സന്ദര്‍ശനത്തിനുള്ള അവസരം നല്‍കും. ഇന്ത്യന്‍ െറയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് താജില്‍ ഈ സേവനം ലഭ്യമാക്കുന്നത്.
തുടക്കത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിന് പുറമെ താജിന് പുറത്തെ കൗണ്ടറുകളിലൂടെയും ടിക്കറ്റെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും. റെയില്‍വേ ടിക്കറ്റ് ബുക്കിങ് മാതൃകയിലായിരിക്കും പുതിയ ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുകയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് എന്‍.കെ. പഥക്ക് പറഞ്ഞു. 
360 വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകത്തില്‍ ദിവസേനയെത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ദേശീയ പരിസ്ഥിതി എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദേശിച്ചിരുന്നു.

Keywords: Thaj Mahal, visit, e ticket, Engineer research institute, online ticket

Post a Comment

0 Comments

Top Post Ad

Below Post Ad