Type Here to Get Search Results !

Bottom Ad

യെമനില്‍ സ്ത്രീവേഷത്തിലെത്തിയ ഭീകരരെ വെടിവെച്ചുകൊന്നു


സന്ന: (www.evisionnews.in)  സ്ത്രീകളുടെ വേഷമണിഞ്ഞെത്തിയ അല്‍ഖ്വെയ്ദ ഭീകരരെന്ന് സംശയിക്കുന്ന അഞ്ചുപേരെ യെമന്‍ സൈന്യം വെടിവെച്ചുകൊന്നു. സൗദിയിലേക്കുള്ള ബസ് പരിശോധിക്കുന്നതിനിടെ സൈനികര്‍ക്കുനേരേ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണ് സ്ത്രീവേഷം ധരിച്ചെത്തിയവരെ കണ്ടെത്താനായത്. സൗദി അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഹരാദ് പട്ടണത്തിലായിരുന്നു സംഭവം. വെടിവെപ്പിനെത്തുടര്‍ന്ന് ഡ്രൈവര്‍ക്കും പരിക്കേറ്റു. മരിച്ചവരടക്കം ആറുപേരും പര്‍ദപോലുള്ള കറുത്തവസ്ത്രം ധരിച്ചിരുന്നു. ബസ്സിനുള്ളില്‍ നിന്ന് ആത്മഹത്യാ ബെല്‍റ്റും മറ്റായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.


Keywords: Yemen, Lady dress, Alqaida, Soudi Arabia, Harad town,
Tags

Post a Comment

0 Comments

Top Post Ad

Below Post Ad