കാസര്‍കോട് (www.evisionnews.in): ജില്ലാ ക്രിക്കറ്റ് ലീഗ് എ ഡിവിഷന്‍ സെമി ഫൈനല്‍ മത്സരത്തില്‍ എച്ച്.ബി.സി ചൂരിയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി വിന്നേഴ്‌സ് ചെര്‍ക്കള ജൂനിയല്‍ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റുചെയ്ത എച്ച്.ബി.സി 23 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി.
മറുപടി ബാറ്റ് ചെയ്ത വിന്നേഴ്‌സ് 21.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മുഹമ്മദ് അലി ഷിഹാബ് പുറത്താകാതെ 44 റണ്‍സ് നേടി.
മറ്റൊരു മത്സരത്തില്‍ അബ്‌ലസ് കാസര്‍കോടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഹാപ്പി ഉളിയത്തടുക്കയും ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയത അബ്‌ലസ് 23.1, 163 റണ്‍സിന് എല്ലാവരെയും പുറത്തായി. താഹാ മുഹ്തസ് 34 റണ്‍സും കരീം 3 വിക്കറ്റും നേടി. മറുപടി ബാറ്റ് ചെയ്ത ഹാപ്പി മുഹമ്മദ് അലി നേടിയ 93, അഷ്‌റഫ് നേടിയ 30 റണ്‍സിന്റെയും മികവില്‍ 18.1 ഓവറില്‍ 4വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
Keywords: Kasaragod-district-cricket-league-ADivision-fainal-Runs

Post a Comment
0 Comments