കാസര്‍കോട് (www.evisionnews.in): റബ്ബര്‍ വില തകര്‍ച്ചയ്‌ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന സമരം ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ കാപട്യമാണെന്നും കോണ്‍ഗ്രസ് കേന്ദ്രഭരണം കയ്യാളിയ അവസാന വര്‍ഷങ്ങളില്‍ റബ്ബര്‍ വില ഇടിയുന്ന നിലയില്‍ റബ്ബറിന്റെ ഇറക്കുമതി തിരുവ കുറച്ചപ്പോള്‍ അതിനെ ന്യായീകരിച്ച കോണ്‍ഗ്രസ് (ഐ) ഇപ്പോള്‍ നടത്തുന്ന സമരം പരിഹാസ്യമാണെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി കെ. സതീഷ് ചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ റബ്ബര്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ബലികഴിപ്പിച്ച ജനവിരുദ്ധ സാമ്പത്തിക നയം നടപ്പിലാക്കിയത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനുള്ള ആര്‍ജവമെങ്കിലും ഈ സമരത്തിനു മുമ്പ് പ്രകടിപ്പിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.
Keywords; Kasaragod-congress-rubber-rate-cpm-committee
.jpg)
Post a Comment
0 Comments