ഇരിയണ്ണി : (www.evisionnews.in)മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ദിവസത്തെ ബാലശാക്തീകരണ സഹവാസ ക്യാമ്പ് ചങ്ങാത്തം-2014 ഇരിയണ്ണി ജി.എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 60-ഓളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം പ്രദീപ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. പ്രേമാവതി അദ്ധ്യക്ഷത വഹിച്ചു. സുഗതകുമാരി, പ്രഭാവകരന്‍ ചെറ്റത്തോട്, ടി. അജിത, മിനി, ശ്രീനേഷ് ബാവിക്കര എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഭവാനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവന്‍ അദ്ധ്യക്ഷനായി ചടങ്ങില്‍ കുഞ്ഞിക്കേളു നായര്‍, ടി. രാധ എന്നിവര്‍ സംസാരിച്ചു
keywords : child-empowerment-camp-completed

Post a Comment
0 Comments