കാസര്‍കോട്:(www.evisionnews.in) സംസ്ഥാന സര്‍ക്കാര്‍ 2011-12, 2012-13 വര്‍ഷങ്ങളിലെ ബജറ്റില്‍പ്പെടുത്തി സംസ്ഥാനഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി നിര്‍മ്മിച്ച ഫ്‌ളാറ്റുകളുടെ ഉദ്ഘാടനം 29ന് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. വൈകീട്ട് 3.30ന് മധൂര്‍ വില്ലേജിലെ ഉദയഗിരിയിലാണ് ഉദ്യോഗസ്ഥര്‍ക്ക് വാടകയ്ക്കായി 24 ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഫ്‌ളാറ്റുകളുടെ താക്കോല്‍ കൈമാറ്റം ഭവന നിര്‍മ്മാണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കി നിര്‍വ്വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സര്‍ക്കാര്‍ രണ്ടു ഘട്ടങ്ങളിലായി 200 ലക്ഷം രൂപ വീതം ബജറ്റില്‍ വകയിരുത്തിയിരുന്നു. മധൂര്‍ വില്ലേജില്‍പ്പെടുന്ന സര്‍വ്വെനം 114 ലെ സ്ഥലത്ത് 12 ഫ്‌ളാറ്റുകള്‍ വരുന്ന മൂന്ന് ബ്ലോക്കുകളിലായാണ് ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും നിര്‍മ്മിച്ചിട്ടുളളത്. ഒന്നാം ഘട്ടത്തില്‍ എഫ്എഫ്-30 മാതൃകയിലുളള 4 രണ്ട് ബെഡ്ഡ് ഫ്‌ളാറ്റുകളും ഡിഎഫ്-30 മാതൃകയിലുളള 4 ഒരു ബെഡ് ഫ്‌ളാറ്റുകളും രണ്ടാം ഘട്ടത്തില്‍ ഇഎഫ്-30 മാതൃകയിലുളള 8 രണ്ട് ബെഡ്ഡ് ഫ്‌ളാറ്റുകളും ഡിഎഫ് - 30 മാതൃകയിലുളള 4 ഒരു ബെഡ് ഫ്‌ളാറ്റുകളുമാണ് നിര്‍മ്മിച്ചിട്ടുളളത്.
keywords : sarkar-workers-parpidam-inaguration

Post a Comment
0 Comments