Type Here to Get Search Results !

Bottom Ad

മൃഗശാലയില്‍ പാമ്പുമായുള്ള പോരാട്ടത്തിനൊടുവില്‍ വെള്ളക്കടുവ ചത്തു

ഇന്‍ഡോര്‍: (www.evisionnews.in)  ആവാസസ്ഥലത്തേയ്ക്ക് കടന്നുകൂടിയ പാമ്പുമായുള്ള പോരാട്ടത്തിനൊടുവില്‍ വെള്ള കടുവ ചത്തു. ഡല്‍ഹിയിലെ ഇന്‍ഡോര്‍ മൃഗശാലയിലാണ് സംഭവം.കടുവയുടെ ആവാസസ്ഥലത്ത് ഇഴഞ്ഞു നീങ്ങിയ പാമ്പുമായി കടുവ ഉഗ്രമായ പോരാട്ടത്തിലേര്‍പ്പെടുകയായിരുന്നു. പോരാട്ടത്തിനൊടുവില്‍ കടുവ ചത്തു. പാമ്പിനും ഗുരുതരമായി പരിക്കേറ്റു. പ്രജനനത്തിനായി ബിലാസ് പൂര്‍ മൃഗശാലയില്‍ നിന്നും കഴിഞ്ഞമാസമാണ് രാജന്‍ എന്ന വെള്ളക്കടുവയെ ഇന്‍ഡോര്‍ മൃഗശാലയിലെത്തിച്ചത്.പെണ്‍കടുവകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് മൂന്ന് വയസുള്ള വെള്ളകടുവയ്ക്ക് നേരത്തേ പരിക്കേറ്റിരുന്നു. കടുവയുടെ ആവാസ സ്ഥലത്തേയ്ക്ക് പാമ്പ് കടന്നുകൂടിയത് മൃഗശാല അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായാണ് കരുതപ്പെടുന്നത്.

evisionnews


Keywords: Zoo, snake fight with white tiger, Delihi, Indor zoo, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad