Type Here to Get Search Results !

Bottom Ad

കരുത്ത് വിളിച്ചോതി ബഫേ ആന്റ് സപ്ലൈ അസോസിയേഷന്‍ സമ്മേളനം

ബോവിക്കാനം:(www.evisionnews.in)കരുത്തുവിളിച്ചോതി ബഫേ ആന്റ് സപ്ലൈ അസോസിയേഷന്‍ സമ്മേളനം. പൊവ്വലില്‍ നടന്ന പരിപാടിയില്‍ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബെഞ്ച് കോര്‍ട്ടില്‍ നിന്ന് റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. 

പി.ബി.അബ്ദുറസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജാസര്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം ബോധവല്‍ക്കരണ ക്ലാസെടുത്തു. എ.ബി.റഫീഖ് സ്വാഗതം പറഞ്ഞു. 

അകാലത്തില്‍ മരിച്ച ബഫേ ടീം അംഗം ബോവിക്കാനത്തെ ഇസ്തുവിന്റെ നിരാലംഭയായ ഉമ്മയക്കുള്ള ധനസഹായം പി.ബി.അബ്ദുറസാഖ് എം.എല്‍.എ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.മാധവന്‍, അഷറഫ് എടനീര്‍, കെ.എന്‍.ഹനീഫ്, എം.എം.കെ.സിദ്ദീഖ്, ബാത്തിഷ പൊവ്വല്‍, അബ്ദുറഹ്മാന്‍ തെരുവത്ത്, ബദറുദ്ദീന്‍ കറന്തക്കാട്, അഷറഫ് കരക്കക്കാട് സംസാരിച്ചു.

keywords : strong-baffet-supply-association-conference

Post a Comment

0 Comments

Top Post Ad

Below Post Ad