കാഞ്ഞങ്ങാട്: (www.evisionnews.in) ഭാര്യാപിതാവിനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ യുവാവിനെയും സുഹൃത്തിനെയും കോടതി ശിക്ഷിച്ചു. കരിന്തളം തൈവളപ്പിലെ എം.പ്രസാദ് (31) സുഹൃത്ത് എ.വി രാജീവന്‍ (30) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് കോടതി രണ്ടായിരം രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്. നീലേശ്വരം ചോയങ്കോട്ടെ കെ.വി മോഹനന്റെ (48) പരാതി പ്രകാരം പ്രസാദിനും രാജീവിനുമെതിരെ നീലേശ്വരം പോലീസാണ് കേസെടുത്തിരുന്നത്. 2011 മെയ് 8ന് മോഹനന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രസാദും രാജീവനും മോഹനനെ മര്‍ദ്ദിക്കുകയും വീട്ടുകാരെ അസഭ്യം പറയുകയുമായിരുന്നു. ഭര്‍തൃവീട്ടില്‍ നിന്നും മകളെ മോഹനന്‍ കൂട്ടിക്കൊണ്ട് വന്നതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
Keywords: attack, wife, father, Karinthalam, Thaivalapp, Hosdurg court

Post a Comment
0 Comments