Type Here to Get Search Results !

Bottom Ad

ബ്ലാക്ക് മെയ്‌ലിങ്ങ്: പൈവളികെ സ്വദേശി അറസ്റ്റില്‍

www.ecisionnews.in

ഉപ്പള (www.evisionnews.in): ബ്ലാക്ക് മെയ്‌ലിങ്ങിലൂടെ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പൈവളികെ സ്വദേശി അറസ്റ്റില്‍. ഉപ്പള പൈവളികെയിലെ റിയാസാ (28)ണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് പൈവളികെയിലെ മറ്റൊരു യുവാവിനെകുറിച്ചുള്ള തിരച്ചില്‍ തുടരുന്നു.

ബ്ലാക്ക് മെയ്‌ലിങ്ങ് നടത്തിയും ഭീഷണിപ്പെടുത്തിയും പത്ത് ലക്ഷത്തോളം രൂപ പലതവകളിലായി തട്ടാന്‍ ശ്രമിച്ചുവെന്ന പൈവളികെ ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മറ്റൊരു കേസന്വേഷണത്തിനിടെയാണ് ബ്ലാക്ക് മെയ്‌ലിങ്ങ് കേസിന്റെ ചുരുളഴിഞ്ഞത്. പ്രദീപ് ചവറ, സുനില്‍ എബ്രഹാം, സിനീഷ് സിറിയക്, ഷാജു മഞ്ചേശ്വരം, ശ്രീജിത്ത് കയ്യൂര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.



Keywords: Kasaragod-uppala-blackmailing-dysp-arrest-case-paivalike




Post a Comment

0 Comments

Top Post Ad

Below Post Ad