Type Here to Get Search Results !

Bottom Ad

ലോക എയ്ഡ്‌സ് ദിനം: ബോധവല്‍ക്കരണ റാലി നടത്തി

കാസര്‍കോട് :(www.evisionnews.in) ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി വിവിധ എന്‍സിസി യൂണിറ്റുകള്‍ നടത്തിയ ബോധവല്‍ക്കരണ റാലി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഫഌഗ് ഓഫ് ചെയ്തു. പുതിയബസ്റ്റാന്റ് നിന്നും ആരംഭിച്ച റാലിയില്‍ കാസര്‍കോട് ഗവ. കോളേജ്, ബി.ഇ.എം.എച്ച്.എസ് സ്‌കൂള്‍, ജി.എച്ച്.എസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍സിസി യൂണിറ്റുകള്‍ പങ്കെടുത്തു.
കുമ്പള: (www.evisionnews.in) നെഹ്‌റു യുവകേന്ദ്ര സുരക്ഷാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ കുമ്പള സാമൂഹികാരോഗ്യകേന്ദ്രം, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കുമ്പള പ്രണബ് കോളേജ്, കുമ്പള അക്കാദമി എന്നിവരുമായി ചേര്‍ന്ന് ബോധവല്‍ക്കരണ റാലി നടത്തി. കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ ഫഌഗ് ഓഫ്  ചെയ്തു. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഈശ്വര നായക് എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. 
പരിപാടിയുടെ ഭാഗമായി എക്‌സിബിഷന്‍, ലഘുലേഖാ വിതരണം, ലഘു സര്‍വേ എന്നിവ സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹര്‍ഷാദ് വോര്‍ക്കാടി റെഡ് റിബണ്‍ ആകൃതിയിലുള്ള മെഴുകുതിരികള്‍ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജര്‍ റോജിന് മാത്യു അധ്യക്ഷത വഹിച്ചു. നാരായണ, ഔട്ട്‌റീച്ച് വര്‍ക്കര്‍, ഷജിന വിവി, സവാദ് പ്രസംഗിച്ചു.

evisionnews

Keywords: Kasaragod-aids-awarness-rally-day-messege



Post a Comment

0 Comments

Top Post Ad

Below Post Ad