Type Here to Get Search Results !

Bottom Ad

പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം യൂത്ത്‌ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

മഞ്ചേശ്വരം: (www.evisionnews.in)അര്‍ദ്ധ രാത്രി വീട്ടില്‍ കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നിസാര വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. 
മാര്‍ച്ച് മഞ്ചേശ്വരം സ്‌റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ 15 ന് അര്‍ദ്ധ രാത്രി കുഞ്ചത്തൂരിലെ ബീഫാത്തിമയുടെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറി ബീഫാത്തിമയെ ഭീഷണിപ്പെടുത്തുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കിയെങ്കിലും നിസാര വകുപ്പനുസരിച്ചാണ് പോലീസ് കേസെടുത്തതെന്നാണ് പരാതി.
മാര്‍ച്ച് യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദഘാടനം ചെയ്തു. യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ ഉദ്യാവര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ട്രഷറര്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു.


evisionnews

keywords : youth-league-station-march

Post a Comment

0 Comments

Top Post Ad

Below Post Ad