കാഞ്ഞങ്ങാട്: (www.evisionnews.in) യുവതിയെ ഉപയോഗിച്ച് ഗള്‍ഫുകാരെയും സമ്പന്നരെയും മൊബൈല്‍ ഫോണില്‍ വിളിച്ചുവരുത്തി പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനപ്രതിയെ അറസ്റ്റുചെയ്തു. ഞാണിക്കടവ് സ്വദേശി റംഷീദ് (29)നെയാണ് ഹൊസ്ദുര്‍ഗ് പോലീസ് മുംബൈയില്‍ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.
കേസില്‍ തൈക്കടപ്പുറം സ്വദേശിനി സൈനബ (32)യെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. സൈനബയെ ഉപയോഗിച്ചാണ് സംഘം തട്ടിപ്പുനടത്തിയിരുന്നത്. ഇരകളെ ഫോണില്‍ ബന്ധപ്പെട്ട് മയക്കിയെടുത്തശേഷം വിളിച്ചുവരുത്തി കാശും സ്വര്‍ണ്ണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുന്ന രീതിയാണിവര്‍ക്ക്. പിന്നീട് ഭീഷണിപ്പെടുത്തിയം ദേഹോപദ്രവമേല്പിച്ച് പറഞ്ഞുവിടും. ഇത്തരത്തില്‍ ഒട്ടേറെപ്പേരെ സംഘം തട്ടിപ്പിനിരയാക്കിയതായി പോലീസ് പറഞ്ഞു. പലരും അപമാനം ഭയന്ന് സംഭവം പുറത്തറിയിച്ചിരുന്നില്ല.
സംഘത്തിന്റെ തട്ടിപ്പിനിരയായ നോര്‍ത്ത് ചിത്താരിയിലെ അബ്ദുള്‍നിസാറിന്റെ പരാതിയിലാണ് പോലീസ് േകസെടുത്ത് അന്വേഷണം തുടങ്ങിയത്. ഹൊസ്ദുര്‍ഗ് സി.ഐ. ടി.വി.സുമേഷും സംഘവുമാണ് സൈനബയെ അറസ്റ്റുചെയ്തത്. സൈനബ ഇപ്പോള്‍ റിമാന്‍ഡില്‍ ജയിലിലാണ്.
പ്രധാന പ്രതിയായ റംഷീദ് പോലീസിനെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു. കേസില്‍ മൂന്നുപേരെ കൂടി പിടിക്കാനുണ്ട്
Keywords: Young, Entice, money, loot, culprit, crime, Mumbai Airport, Zainab

Post a Comment
0 Comments