Type Here to Get Search Results !

Bottom Ad

അപകടഭീതി പരത്തി സ്‌കൂളിനോട് തൊട്ടുരുമ്മി എച്ച്.ടി ലൈന്‍


കാഞ്ഞങ്ങാട്: (www.evisionnews.in)  റോഡ് വികസനത്തിന്റെ ഭാഗമായി വൈദ്യുതിലൈന്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ സ്‌കൂളിന് അത് അപകടഭീഷണിയായി മാറി. ചിത്താരി ഇമായുത്തുല്‍ എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച വൈദ്യുതിലൈന്‍ ഭീഷണിയായത്.
സ്‌കൂള്‍ കെട്ടിടത്തിനോട് തൊട്ടുരുമ്മിയാണ് എച്ച്.ടി. ലൈന്‍ മാറ്റി സ്ഥാപിച്ചത്. സ്‌കൂള്‍ അധികൃതരും അധ്യാപകരും രക്ഷിതാക്കളും ഇതു സംബന്ധിച്ച് പരാതി പറഞ്ഞെങ്കിലും വൈദ്യുതിവകുപ്പ് അധികൃതര്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തയ്യാറായിട്ടില്ല. കളക്ടര്‍ക്ക് പരാതി നല്കാനാണ് നാട്ടുകാരുടെ തീരുമാനം.

evisionnews


Keywords: School, HT line, electricity, Chithari, Imayathul A.U.P school students, KSDP

Post a Comment

0 Comments

Top Post Ad

Below Post Ad