മിറാക്കിള്‍ കമ്പാര്‍ എന്ന ക്ലബ്ബിനെ ജില്ലയുടെ സമൂഹിക-മണ്ഡലത്തില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിദ്ധ്യ വളര്‍ത്തിയെടുത്ത സമൂഹ്യപ്രവര്‍ത്തകനാണ് നിസാര്‍ കമ്പാര്‍. ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള വ്യക്തിഗത അവാര്‍ഡ് കരസ്ഥമാക്കി. ഏറ്റവും മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ് മിറാക്കിളിന് നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട് നിസാര്‍. സ്വാര്‍ത്ഥത ഏറിക്കൊണ്ടിരിക്കുന്ന കാലത്ത്, സാമൂഹ്യത്തിനായി സ്വയം സമര്‍പ്പിച്ച അതുല്യ വ്യക്തിത്വമാണ് നിസാര്‍. ഈ ആത്മാര്‍ത്ഥതയ്ക്കുള്ള അംഗീമാണ് നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയത്. 2007ല്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡിനും നിസാര്‍ അര്‍ഹനായിട്ടുണ്ട്. 10 വര്‍ഷത്തോളം ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നിസാര്‍ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് കമ്പാര്‍ ശാഖ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
കാസര്‍കോട്ടെ പ്രശസ്ത ഇലക്ട്രോണിക്‌സ് അപ്ലൈന്‍സസ് സ്ഥാപനമായി സിറ്റികൂള്‍ എന്റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് നിസാര്‍. എല്‍ജി ബ്രാന്‍ഡിന്റ് ഉല്‍പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതിനുള്ള അവാര്‍ഡ് മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത് സിറ്റി കൂളിനാണ്. ഓറിയന്റിന്റെ അവാര്‍ഡും ഇത്തവണ സ്ഥാപനത്തിനാണ് ലഭിക്കുന്നത്. വ്യാപാരവും സാമൂഹ്യപ്രവര്‍ത്തനവും ഒരുപോലെ കൊണ്ട് പോവുകയും അതില്‍ വിജയിക്കുന്നു എന്നിടത്താണ് നിസാറിന്റെ സഫലജീവിതം വേറിട്ട് നില്‍ക്കുന്നത്.
keywords:starbook-nisar-kambar

Post a Comment
0 Comments