ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് മുഴുവന്‍ സഹകരണവും ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ സഹായവും ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇ വിഷന്‍സംഘടിപ്പിക്കുന്ന ഖാസി മരണം, അന്വേഷണം കടലില്‍ മുക്കുന്നതാര് എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണത്തിന്റെ സത്യാവസ്ഥ പുറത്തുവരേണ്ടത് ആവശ്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ സഹായം ആവശ്യപ്പെട്ട് സമസ്ത നേതാക്കള്‍ തന്നെ സമീപ്പിച്ചിരുന്നു. ദുരൂഹത നീങ്ങേണ്ടതാണ്. അന്വേഷണം അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് വിലപോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
keywords: qazi-k-surandren-discussion
keywords: qazi-k-surandren-discussion

Post a Comment
0 Comments