നീലേശ്വരം : (www.evisionnews.in)ഭാര്യയും മക്കളും പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഗൃഹനാഥന്‍ നാടുവിട്ടു. നീലേശ്വരം കൈക്കടപ്പുറത്തെ വി.വി.രവിയെ (42) യാണ് നവംബര്‍ മുതല്‍ കാണാതായത്.
രവിയുടെ ഭാര്യയും മക്കളും നേരത്തെ പിണങ്ങിപ്പോയിരുന്നു.ഇവര്‍ ഒഴിഞ്ഞ വളപ്പിലെ വീട്ടിലാണ് താമസം.നവംബര്‍ 20ന് രാത്രി 9 മണിക്ക് ഭക്ഷണം കഴിച്ച് കൈക്കടപ്പുറത്തെ വീട്ടില്‍ കിടന്നുറങ്ങിയ രവിയെ അര്‍ദ്ധരാത്രിയോടെയാണ് കാണാതായത്. മല്‍സ്യ തൊഴിലാളിയായ രവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മരുമകന്‍ റിജിത്തിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു.
keywords : wife-children-ravi

Post a Comment
0 Comments