മുഹമ്മദ് സാബിര്‍ (സി.എം ഉസ്താദിന്റെ പൗത്രന്‍)
വാര്‍ദ്ധക്ക്യത്തിന്റെ വാല്ലയ്മക്കിടയിലും ചോരയും നീരും നല്‍കി സമുധായത്തിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, സേവനം ജീവചര്യയാക്കി ആയുസ്സ് മുഴുവനും നാടിന് സമര്‍പ്പിച്ച പണ്ഡിത പ്രഭ, സൂര്യ തേജസ്സായ മഹാനായ സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് കൊണ്ട് സമരം ശക്തമായികൊണ്ടിരിക്കുകയാണ്. സത്യം പുറത്ത് വരാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുകള്‍ക്ക് ആശ്വാസം നല്‍കികൊണ്ട് ഹബീബ്‌റഹ്മാന്റെ വെളിപ്പെടുത്തലുകള്‍ വന്നതോടെ കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് നാടും നാട്ടുകാരും. മുന്‍ ഡി.വൈ.എസ്.പിയും ഖാസി മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുമായിരുന്ന ഹബീബ് റഹ്മാന്‍ ആത്മഹത്യയല്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് കൊലപാതകവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്ന പിന്തുണ കുറയുന്നു എന്ന തോന്നലില്‍ നിന്നാവാം. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വലിയൊരു വിഭാഗം എതിരുനിന്നപ്പോള്‍ പ്രതിരോധത്തിലായ ചിലര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു ഹബീബ് റഹ്മാന്റേത്. തന്റെ ആദ്യകാല നിലപാടുകളില്‍ നിന്ന് മാറ്റം വരുത്തിയ ഹബീബ് റഹ്മാന്‍ തനിക്ക് മരണകാരണത്തെ കുറിച്ച് അല്ലെങ്കില്‍ അതിനുപിന്നിലുള്ളവരെ കുറിച്ച് കൂടുതല്‍ അറിയാം എന്ന സൂചനയാണ് നല്‍കുന്നത്. മരണം ആത്മഹത്യയല്ല എന്ന പ്രസ്താവന അദ്ദേഹത്തിന്റെ മുന്‍കാല പെരുമാറ്റങ്ങളില്‍ നിന്ന് വിഭിന്നമാണ്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടി പറയേണ്ടിയിരിക്കുന്നു. ആദ്യ ഘട്ടം മുതല്‍ ഒരിക്കല്‍ പോലും സി.എം ഉസ്താദിന്റെ മരണം ആത്മഹത്യയാണെന്ന് തോന്നിയിട്ടില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയില്‍, മുമ്പ് ആത്മഹത്യ എന്ന രീതിയില്‍ ഞാന്‍ സംസാരിച്ചിട്ടില്ല എന്നു അദ്ദേഹം പറയുന്നുണ്ട്. എന്നാലത് തികച്ചും അസത്യമാണ്. പാറക്കെട്ടിനു മുകളിലേക്ക് ഖാസിക്ക് ഒരിക്കലും എത്താന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ 'ആത്മഹത്യ ചെയ്യുന്നവര്‍ തെങ്ങില്‍ പോലും കയറും' എന്ന് ഹബീബ് റഹ്മാന്‍ മറുപടി പറഞ്ഞത് ഖാസിയുടെ മരുമകന്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു. തെളിവുകള്‍ നശിപ്പിച്ച് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയ അന്വേഷണം ഒരു പ്രഹസനമാക്കാന്‍ ആദ്യം മുതലേ ശ്രമിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം വിവാദ പത്രാധിപരുടെ സാന്നിധ്യത്തില്‍ തനിക്ക് കിട്ടേണ്ടത് കിട്ടി എന്ന് ഹബീബ് റഹ്മാന്‍ പറഞ്ഞത് ആത്മഹത്യയാക്കി മാറ്റണം എന്ന മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിത്തരാമെന്ന് അവിടെയുണ്ടായിരുന്നവര്‍ അപേക്ഷിച്ചുവെന്നും താനാണ് പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും അത് പരിയാരത്തുവെച്ചാവണമെന്നും തീരുമാനിച്ചതെന്നുമാണ്. എന്നാല്‍ ഖാസിയുടെ അനിയന്‍ അടക്കമുള്ള ബന്ധുക്കളും ലീഗ് നേതാക്കളും ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം പരിയാരത്ത് വെച്ച് നടത്തിയത്. അദ്ദേഹത്തിന്റെ പൊള്ളയായ മറ്റൊരു വാദം തന്നെ സന്ദര്‍ശിച്ച ഖാസിയുടെ കുടുംബം എന്നോട് കേസന്വേഷിക്കാന്‍ ആവശ്യപ്പെടുകയും താനന്വേഷിച്ചാല്‍ മാത്രമേ കേസിന് തെളിവുണ്ടാകൂ എന്ന് പറയുകയും ചെയ്തു എന്നാണ്. എന്നാല്‍ തികച്ചും തെറ്റായ വാദമാണിത്. കുടുംബം ഒരിക്കലും അദ്ദേഹത്തോട് കേസന്വേഷണം എറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ഇതൊരു കൊലപാതകമാണ് എന്നതിന്റെ സൂചനകള്‍ അദ്ദേഹത്തിന് നല്‍കാനായിരുന്നു കുടുംബം അദ്ദേഹത്തെ ചെന്നു കണ്ടത്. പോസ്റ്റ് മോര്‍ട്ടം നടത്തിയ സര്‍ജനോട് സംസാരിച്ചിരുന്നുവെന്നും കൊലപാതകമാണെന്നതിന് തെളിവൊന്നുമില്ലെന്നും ബോഡിയില്‍ പരിക്കുകളൊന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രഥമ ദൃഷ്ട്രായ കൊലപാതകമാണെന്ന് കുടുംബം അദ്ദേഹത്തോട് സൂചിപ്പിച്ച ചില സൂചനകള്‍ ഇപ്രകാരമാണ്.(www.evisionnews.in)
വീട്ടില്‍ നിന്ന് ഒരു കിലോ മീറ്ററോളം ദൂരമുള്ള പാറക്കെട്ടിന് മുകളിലേക്ക് ഒരു കാരണവശാലും ഉസ്താദിന് തനിയെ എത്തിച്ചേരാന്‍ സാധ്യമല്ല എന്നത് സംശയാധീതമാണ്.
സി.എം ഉസ്താദ് പതിവായി ധരിക്കുന്ന പതിവായി ധരിക്കുന്ന രാത്രി വസ്ത്രത്തിലായിരുന്നു മയ്യത്ത് കാണപ്പെട്ടത് എന്നത് ആരോ അദ്ദേഹത്തെ പിടിച്ച് കൊണ്ട് പോയി എന്നതിന് തെളിവാണ്.
പാറക്കെട്ടിന് മുകളില്‍ ടോര്‍ച്ചും വടിയും ചെരിപ്പും അടക്കി വെച്ച നിലയില്‍ കാണപ്പെട്ടത് മറ്റാരോ കൊണ്ട് വെച്ചു എന്ന് സംശയിപ്പിക്കുന്നു.
ആവശ്യപ്പെടാതെ തന്നെ ഡ്രൈവര്‍ പുറത്ത് നിന്ന് പൂട്ടിയിരുന്ന പൂട്ട് തലേന്ന് തന്നെ കൊണ്ട് സി.എം ഉസ്താദ് വാങ്ങിപ്പിച്ചതാണെന്നും അത് വീട്ടിലുള്ള പെണ്ണുങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞു. വീട്ടില്‍ അറിയില്ല എന്ന് പുറത്ത് നിന്നുള്ള ഒരാള്‍ക്ക് കൃത്യമായി അറിയാം.
അന്ന് രാത്രി 3 മണിക്ക് കടപ്പുറത്ത് പാറക്കെട്ടിനടുത്തായി ഒരു കാര്‍ വന്നു നിന്നതിന് അയല്‍വാസി ദൃക്‌സാക്ഷിയാണ്.
ലോഗം അംഗീകരിച്ച ഒരു മഹാ പണ്ഡിതനായ സി.എം ഉസ്താദ് ആത്മഹത്യ ചെയ്യുക എന്നത് അങ്ങേയറ്റം അവിശ്വസനീയമാണ്.
അതിസങ്കീര്‍ണമായ വിഷയങ്ങളില്‍ പോലും ദിനേന പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്ന, രാത്രി വൈകുവോളം ആത്മീയ മന്ത്രങ്ങളിലും പാര്‍ത്ഥനകളിലും മുഴുകിയിരുന്ന സി.എം ഉസ്താദ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നു പോലും പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്.
സംശയങ്ങളും സാധ്യതകളും ചില നീക്കങ്ങളും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ സ്വാധീനവലയത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ ചില ജല്‍പ്പനങ്ങളുമായി വന്നതും അന്വേഷണ ഉദ്യോഗസ്ഥനല്ലാതിരിന്നിട്ടും ആത്മഹത്യ എന്ന രീതിയില്‍ പെരുമാറിയ ഹബീബ് റഹ്മാന്റെ നീക്കളും (താന്‍ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല എന്നദ്ദേഹം പറയുന്നുണ്ടെങ്കിലും അത് സത്യമല്ല എന്നത് മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു) അവരില്‍ ചിലര്‍ക്കെങ്കിലും യഥാര്‍ത്ഥ കാരണങ്ങളേയും കുറ്റവാളികളേയും അറിയാമെന്ന് പറയാതെ പറയുന്നു. അതാണ് പുറത്തുവരേണ്ടത്. ആ പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ജനമനസ്സുകള്‍. അധികാരവും ചെങ്കോലുമുണ്ടായിട്ടും ഇടപെടാതിരിക്കുകയും മറിച്ച് സംശയാസ്പദമായ നീക്കങ്ങള്‍ ഉണ്ടാവുകയും ചെയ്ത ആള്‍ ഇപ്പോള്‍ പല്ലും നഖവും കൊഴിഞ്ഞ സാഹചര്യത്തില്‍ അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാമെന്നു പറയുന്നത് ചില രാഷ്ട്രീയ ലാഭങ്ങള്‍ മാത്രം ലക്ഷ്യം വെച്ച്‌കൊണ്ടുള്ള നാടകങ്ങള്‍ മാത്രമായേ കാണാന്‍ കഴിയൂ. സമരങ്ങളും പ്രക്ഷോഭങ്ങളും കത്തിപടര്‍ന്നപ്പോഴും ഈ അസംബന്ധം കേട്ട് കേരള ജനത ഞെട്ടിത്തരിച്ചപ്പോഴും ഹബീബ് റഹ്മാന്‍ തന്റെ പരാമര്‍ശം തിരുത്താന്‍ മെനകെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനത്തോടെ കേരള ജനതയോട് അദ്ദേഹം ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടതായുണ്ട്. അദ്ദേഹത്തിന്റെ അന്നത്തെ നിലപാടുകള്‍ ആര്‍ക്കുവേണ്ടിയായിരുന്നു? ഇത്രയും കാലം കേരള ജനതയെ കബളിപ്പിച്ചതു എന്തിനു വേണ്ടിയായിരുന്നു? ഒരു മഹാപ്രതിഭയെ സമൂഹത്തില്‍ തുല്യത ഇല്ലാത്ത വിധം അപഹാസ്യപ്പെടുത്തിയതിന് അദ്ദേഹത്തിനു എന്ത് ലഭിച്ചു? കഴിഞ്ഞ നാലര വര്‍ഷം എന്ത് കൊണ്ട് അദ്ദേഹം ഈ സത്യം തുറന്ന് പറഞ്ഞില്ല? ആര്‍ക്ക് വേണ്ടിയാണ് ആത്മഹത്യ തിരക്കഥ നാടകം അദ്ദേഹം രചിച്ചത്? ആ തിരക്കഥയുടെ ബാക്കി ഭാഗങ്ങള്‍ കൂടി ഹബീബ് റഹ്മാന്‍ വെളിപ്പെടുത്തണം. സ്വാധീന സമ്മര്‍ദ്ധങ്ങളെ തട്ടി മാറ്റി സത്യം മറ നീക്കി പുറത്ത് വരുമെന്നും ഇനിയും പല കോണുകളില്‍ നിന്നും വെളിപെടുത്തലുകളും ഏറ്റുപറച്ചിലുകളും ഉണ്ടാവുമെന്ന ആത്മീയ സ്‌ത്രോതസുകളില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ വിശ്വാസികളെ നിരാശരാക്കുന്നില്ല. സത്യങ്ങള്‍ ഒരു നാള്‍ പുറത്ത് വരിക തന്നെ ചെയ്യും.
Keywords: Thirakkatha, Habeeb Rahman, Kerala, suicide, clear, no possibility, hidden things, Muhammad Sabir grand son of C.M usthad,

Post a Comment
0 Comments