Type Here to Get Search Results !

Bottom Ad

ഏയ്ഞ്ചലിനു ഇനി സ്‌നേഹലാളനം

കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ പരിചരണത്തിലായിരുന്ന ഏയ്ഞ്ചലിനു ഇനി സ്‌നേഹലാളനം തളിപ്പറമ്പ് പട്ടുവത്തെ ഫൗണ്ടിലിംഗ് ഹോമില്‍. കുട്ടിയെ വ്യാഴാഴ്ച രാവിലെ ഹോം അധികൃതര്‍ കൊണ്ടു പോയി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും സംബന്ധിച്ച ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നു ഏയ്ഞ്ചലിനെ ഹോം ഡയരക്ടര്‍ സ്‌നേഹലതയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

നീതി വകുപ്പ് ഉദ്യോഗസ്ഥരായ പത്മകുമാരി, ഫൗസിയ ഷംനാട്, മാധുരി എസ്. ബോസ് എന്നിവരാണ് കുട്ടിയെ കൈമാറിയത്. നവംബര്‍ 18 ന് സന്ധ്യയ്ക്ക് 7.15നാണ് ജനറല്‍ ആശുപത്രിക്ക് മുന്നിലെ അമ്മത്തൊട്ടിലില്‍

നാല് ദിവസം പ്രായമായ 2.25 കിലോഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
evisionnews


keywords :  angel-ammathottil-

Post a Comment

0 Comments

Top Post Ad

Below Post Ad