Type Here to Get Search Results !

Bottom Ad

നാട്ടിലേക്ക് തിരിച്ച ഉദുമ സ്വദേശി ദുബൈ എയര്‍പോര്‍ട്ടില്‍ മരിച്ചു

ഉദുമ:(www.evisionnews.in) ഉദുമ പാക്യാരയിലെ യുവാവ് ദുബൈ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ വെച്ച് ഹൃദയാഗാതത്തെ തുടര്‍ന്ന് മരണപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചു.
പാക്യാരയിലെ ഹംസ നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഫി (39) ആണ് മരിച്ചത്. അജ്മാനിലെ ഇനാവി ഫുഡ് ഷോപ്പില്‍ ജോലിചെയ്യുന്ന ഷാഫി നാട്ടില്‍ വരാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു.
ദുബൈ മംഗലാപുരം എയര്‍ഇന്ത്യ വിമാനത്തില്‍ യാത്ര തിരിക്കാന്‍ കയറിയ ഉടനെ തളര്‍ന്ന് വീഴുകയായിരുന്നു.

നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷാഫി നാട്ടില്‍ കച്ചവടം നടത്തി ഉപജീവനം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയത്.
ചെറുവത്തൂരിലെ റഹ്മത്താണ് ഭാര്യ, മക്കള്‍: ഷാഹിന്‍, നഫീസ, മറിയം


evisionnews

keywords : uduma-dubai-died

Post a Comment

0 Comments

Top Post Ad

Below Post Ad