Type Here to Get Search Results !

Bottom Ad

ഖാസിയുടെ മരണം ആത്മഹത്യയായി ചിത്രീകരിച്ചത് വേദനാജനകം ; റഹ്മാന്‍ തായലങ്ങാടി

കാസര്‍കോട് :(www.evisionnews.in) ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ പോലും തയ്യാറാകാതിരുന്ന മഹാ പണ്ഡിതനായ ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കപ്പെട്ടത് ഇപ്പോഴും വേദനാജനകമായ അനുഭവം തന്നെയാണെന്ന് റഹ്മാന്‍ തായലങ്ങാടി ഇവിഷനോട് പറഞ്ഞു.
ഖാസിയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കാത്തതാണ് മറ്റൊരു ദുഃഖകരമായ വസ്തുത. ഖാസിക്ക് എന്താണെന്ന് സംഭവിച്ചതെന്ന് സത്യം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ളതു പോലെ തന്നെ അത് പുറത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിനും ബാധ്യതയുണ്ട്. ആര് അന്വേഷിച്ചാലും സത്യം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയ്ക്ക് ഇനിയെങ്കിലും മാറ്റമുണ്ടാകണം. പുനരന്വേഷണം നടത്തി ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

evisionnews

keywords : qazi-case-suicide-rahman-thayalangadi

Post a Comment

0 Comments

Top Post Ad

Below Post Ad