Type Here to Get Search Results !

Bottom Ad

സംഘര്‍ഷത്തിലേര്‍പ്പെട്ട ലീഗ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് 600 വീതം പിഴ

കാഞ്ഞങ്ങാട് (www.evisionnews.in): പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ട മുസ്ലിംലീഗ് ബിജെപി പ്രവര്‍ത്തകരെ കോടതി 600 രൂപവിതം പിഴയടക്കാന്‍ ശിക്ഷിച്ചു.

കീഴൂര്‍ സ്വദേശികളും മുസ്ലിം ലീഗ് പ്രവര്‍ത്തകരുമായ ബി ഹബീബ്, ജുനൈദ്, മുഹമ്മദ് യാസിര്‍, ആഷിക്, ബിജെപി പ്രവര്‍ത്തകരായ സിപി കൈലാസ്, പികെ അനില്‍കുമാര്‍, പി മണികണ്ഠന്‍, കെ അജിത്കുമാര്‍, നിഥിന്‍ കുമാര്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 

2014 ഏപ്രീല്‍ 10ന് ചന്ദ്രിഗിരിയില്‍ മുസ്ലിംലീഗ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലേല്‍പ്പെട്ട വിവരമറിഞ്ഞെത്തിയ ബേക്കല്‍ എസ്‌ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ഇരുവിഭാഗങ്ങളിലും പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.


Keywords: Kasaragod-kanhangad-league-bjp-court-order-punishment

Post a Comment

0 Comments

Top Post Ad

Below Post Ad