Type Here to Get Search Results !

Bottom Ad

വാട്സ് ആപ്പ് ഗ്രൂപ്പുകൾ സൈബർ സെൽ നിരീക്ഷണത്തിൽ

കാസർകോട് : (www.evisionnews.in)വാട്സ് ആപ്പ് സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾ സൂക്ഷിക്കുക.നിങ്ങളുടെ ഫോണുകൾ പോലീസിലെ സൈബർസെൽ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
വർഗീയ,മതവിദ്വേഷം ഉണ്ടാക്കുന്നതരം മെസേജുകൾ ആർ അയച്ചാലും ഉടനെ ഡിലീറ്റ് ചെയ്യണമെന്നും ഫോണുകളിൽ അത്തരം മെസേജുൾ കണ്ടാലോ ഷെയർ ചെയ്താലോ കേസിലകപ്പെടുമെന്നുമാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്.കാസർകോട് പോലിസിന്റെ ഫെയ്സ് ബുക്കിലും ഈ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇതിനോടകം പോലീസ് പലരുടേയും ഫോണുകൾ പരിശോധിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.മിക്ക വാട്സ് ആപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണുള്ളത്.
evisionnews

keywords : whatsapp-group-cyber-cell

Post a Comment

0 Comments

Top Post Ad

Below Post Ad