Type Here to Get Search Results !

Bottom Ad

രാഷ്ട്രീയ വടംവലി ; ഉപജില്ലാ സ്ക്കൂൾ കലോൽസവം പ്രതിസന്ധിയിൽ

കാഞ്ഞങ്ങാട് : (www.evisoinnews.in)രാഷ്ട്രീയ പാർട്ടികളുടെ വടംവലിയെ തുടർന്ന് ഉപജില്ലാ സ്ക്കൂൾ കലോൽസവം പ്രതിസന്ധിയിലായി.പരപ്പ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്താനിരുന്ന കലോൽസവമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഡിസംബർ ഒന്നു മുതൽ നാലു വരെയാണ് കലോൽസവം നടത്താൻ തീരുമാനിച്ചത്. ഇതിനിടെ യു.ഡി.എഫ് സംഘാടക സമിതിയിൽ കാര്യമായ സ്ഥാനമാനങ്ങൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബഹിഷ്ക്കരണ ഭീഷണി മുഴക്കുകയായിരുന്നു.സി.പി.എമ്മും ബി.ജെ.പിയുമാകട്ടെ കലോൽസവം ഏറ്റടുത്ത് നടത്താൻ രംഗത്തു വരികയും ചെയ്തു. അതേ സമയം കലോൽസവത്തിന് നേതൃത്വം വഹിക്കേണ്ട ചിറ്റാരിക്കൽ എ.ഇ.ഒ.സി ജാനകിയെ മഞ്ചേശ്വരത്ത് ഹെഡ്മിസ്ട്രസായി സ്ഥലം മാറ്റുകയും ചെയ്തു.ഇതേ തുടർന്ന് കെ.കെ.മുഹമ്മദ് എ.ഇ.ഒ യായി ചുമതലയേൽക്കുകയും ചെയ്തു.ഇതിനെതിരെ രംഗത്തു വന്ന കെ.എസ്.ട്ടി.എ ആകട്ടെ കലോൽസവം ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി ഉയർത്തിയിരിക്കുകയാണ്.


evisionnews

keywords :  politics-school-kalolsavam

Post a Comment

0 Comments

Top Post Ad

Below Post Ad