Type Here to Get Search Results !

Bottom Ad

പെട്രോള്‍ വില 60 രൂപയിലേക്ക് താഴ്‌ന്നേക്കും

ന്യൂഡല്‍ഹി:(www.evisionnews.in) പെട്രോള്‍ വില ലീറ്ററിന് 60 രൂപയിലേക്ക് താഴ്‌ന്നേക്കും. ഉല്‍പാദനം കുറയ്‌ക്കേണ്ടയെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്ന് ക്രൂഡോയില്‍ വില വന്‍തോതില്‍ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇന്ധന വില കുറയാന്‍ സാധ്യത തെളിഞ്ഞത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഒപെക് തീരുമാനം ശക്തിപകരും.
വില പിടിച്ചുനിര്‍ത്താനായി ഉല്‍പാദനം കുറയ്‌ക്കേണ്ടയെന്ന് ക്രൂഡോയില്‍ കയറ്റുമതി രാജ്യങ്ങളുടെ സംഘടനായ ഒപെക് ഇന്നലെ തീരുമാനിച്ചിരുന്നു. ഇതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 76 ഡോളറില്‍ നിന്ന് 72 ഡോളറിലേക്ക് മണിക്കൂറുകള്‍ കൊണ്ട് കൂപ്പുകുത്തി. വരുംദിവസങ്ങളിലും ഈ പ്രവണത തുടരുമെന്നും വില 60 ഡോളറിലേക്ക് താഴുമെന്നുമാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആനുപാതികമായ വിലക്കുറവ് ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വരുത്തേണ്ടിവരും.
ബാരലിന് 60 ഡോളര്‍ നിരക്കിലേക്ക് ക്രൂഡോയില്‍ വില താഴ്ന്നാല്‍ പെട്രോള്‍ വില ലീറ്ററിന് 60 രൂപയിലേക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് എണ്ണകമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ക്രൂഡോയിലിന് ഒരു ഡോളര്‍ കുറഞ്ഞാല്‍ നിലവിലെ ഡോളര്‍ - രൂപ വിനിമയം കൂടി കണക്കിലെടുത്ത് പെട്രോളിന് 50 പൈസ കുറയ്ക്കാവുന്നതാണ്.
എന്നാല്‍ ക്രൂഡോയില്‍ വില കുറഞ്ഞപ്പോഴും എണ്ണകമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലകുറയ്ക്കുന്നത് വൈകിപ്പിച്ചതാണ് ഇതുവരെയുള്ള അനുഭവം. പെട്രോളിന് 67.50 രൂപയാണ് കേരളത്തിലെ വില. ഡീസലിന്റേത് 57 രൂപയും. അതേസമയം, ക്രൂഡോയില്‍ വില കുറഞ്ഞതു വഴി രാജ്യത്തിന്റെ വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വന്‍തോതില്‍ കുറയും. പെട്രോള്‍, ഡീസല്‍ വിലകുറയുന്നത് പൊതുവില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും നാണ്യപ്പെരുപ്പതോത് കുറയ്ക്കുകയും ചെയ്യും.


evisionnews

keywords : petrol-rate-decrease-indain-barell-dollar

Post a Comment

0 Comments

Top Post Ad

Below Post Ad