കാസർകോട്:(www.evisionnews.in)കാറിന്റെ അമിത വേഗതയെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റു. മൊഗ്രാൽ പുത്തൂർ ചായിത്തോട്ടത്തെ മൊയ്തീനാണ് (30) പേനാക്കത്തി കൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെ മൊഗ്രാൽ പുത്തൂർ സ്ക്കൂൾ റോഡിലാണ് സംഭവം.മൊഗ്രാൽ പുത്തൂരിലെ താഹിറാണ് മൊയ്തീനേ ആക്രമിച്ചത്.താഹിർ അമിത വേഗതയിൽ കാർ ഓടിച്ചു പോകുന്നതിനെ ചോദ്യം ചെയ്ത വിരോധമാണ് കാരണം.ഉടൻ തന്നെ മൊയ്തീനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
keywords : mogral-puthur-youngman

Post a Comment
0 Comments