കാസർകോട്:(www.evisionnews.in)ഉറ്റവരെയും സുഹൃത്തുക്കളെയും സങ്കടക്കടലിലാഴ്ത്തിയ അസീസിന്റെ വിയോഗം നാടിന് താങ്ങാനാവാത്ത അഘാതമായി.ബേവിഞ്ച കടവത്തെ പരേതനായ അബ്ദുൾ ഖാദർ ഹാജി - ഖദീജ ദമ്പതികളുടെ മകൻ അബ്ദുൾ അസീസ് (34) മൈസൂർ നഞ്ചൻകോട്ട് കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിവരമറിഞ്ഞത് മുതൽ ഒരു പ്രദേശം മുഴൂവൻ പ്രാർത്ഥനയിലായിരുന്നു. അസീസിനെ ജീവനോടെ തിരിച്ചു കിട്ടണേയെന്ന്.
എന്നാൽ വിധിയുടെ ക്രൂരത അസീസിന്റെ ചേതനയെറ്റ ശരീരമാണ് നാടിന് സമർപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ അസീസിന്റെ മൃതദേഹം ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്ന് 28 കിലോമീറ്റർ അകലെ കണ്ടെത്തുകയായിരുന്നു. പരിചയപ്പെട്ടവർക്കെല്ലാം സൗഹൃതത്തിന്റെ നറുപുഷ്പങ്ങൾ സമ്മാനിച്ച അസീസിന്റെ വേർപാട് നാടിനെ ഒന്നാകെ കരയിക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിച്ച അസീസിന്റെ മൃതദേഹം ബേവിഞ്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്.
keywords : asees-bevinja-mysoor

Post a Comment
0 Comments