Type Here to Get Search Results !

Bottom Ad

കാത്ത് മടുത്തു : കാസര്‍കോട് മംഗലാപുരം ദേശീയപാതയില്‍ ബസുകള്‍ വൈകിയോടുന്നത് പതിവായി

കാസര്‍കോട് (www.evisionnews.in): ദേശീയപാതയില്‍ കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ വൈകിയോടുന്നത് പതിവായി. സ്വകാര്യബസുകളുടെ പെര്‍മിറ്റ് നിയന്ത്രിച്ചതിനെതുടര്‍ന്ന് കേരള കര്‍ണ്ണാടക ബസുകളെയാണ് ഈ മേഖലയിലെ യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. 

വൈകിയോടുന്ന ബസുകള്‍ പല സ്റ്റോപ്പിലും നിര്‍ത്താതെ പോവുന്നതും കാത്തിരുന്ന് മുഷിഞ്ഞ യാത്രക്കാരെ വെട്ടിലാക്കുന്നു. യാത്രക്കാരെ കിട്ടിയില്ലെങ്കിലും എത്തേണ്ടിടത്ത് നിശ്ചയിച്ച സമയത്തിനുള്ളില്‍ എത്തിച്ചേരാനാണ് ഇങ്ങനെ വൈകിയോടുന്ന ബസുകള്‍ തിടുക്കംകാണിക്കുന്നത്.

ബസുകള്‍ വൈകിയോടുന്നത് പതിവായതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം കുമ്പളയില്‍ യാത്രക്കാര്‍ ബഹളം വെക്കുകയും ബസില്‍ നിന്നും ഇറങ്ങാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. 

ഏറ്റവും കൂടതല്‍ തിരക്കനുഭവെപ്പെടുന്ന രാവിലെ 8.50നും 9.05നും ഇടയില്‍ ഹൊസങ്കടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് ഒരു ബസ് പോലും കിട്ടുന്നില്ല. മറ്റു സമയങ്ങളിലുള്ള സര്‍ക്കാര്‍ ബസുകള്‍ തോന്നും പോലെ ഓട്ടം നടത്തുകയാണ്. ചില സമയങ്ങളില്‍ മൂന്നും നാലും ബസുകള്‍ ഒന്നിച്ചായിരിക്കും സര്‍വീസ് നടത്തുന്നത്. ഇതില്‍ പലതും മതിയായ യാത്രക്കിരില്ലാതെ കാലിയടിച്ചാണ് സര്‍വ്വീസ് നടത്തുന്നത്.

ബസുകള്‍ വൈകിയോടുന്നത് മൂലം ദുരിതത്തിലാകുന്നത് കൃത്യ സമയത്ത് എത്തിച്ചേരേണ്ട ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമാണ്. സമയത്ത് ബസ് ലഭിക്കാത്തത് മൂലം മിക്ക വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാനാവുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വൈകി ഈ റൂട്ടിലൂടെ ഓടിയിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കെതിരെയും നാട്ടുകാരും യാത്രക്കാരും പ്രതിഷേധവുമായി വന്നിരുന്നു. 


evisionnews

Keywords: Kasaragod-topstory-shereef karippody-bus-ksrtc-national-highway-
ശരീഫ് കരിപ്പൊടി



Post a Comment

0 Comments

Top Post Ad

Below Post Ad