Type Here to Get Search Results !

Bottom Ad

ഖാസിയുടെ മരണത്തിൽ സത്യം കണ്ടെത്താൻ നിരന്തര പ്രക്ഷോഭം അനിവാര്യം : ടി.എ.ഷാഫി

കാസർകോട്: (www.evisionnews.in)ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിൽ സത്യം കണ്ടെത്താൻ നിരന്തരമായ പ്രക്ഷോഭങ്ങൾ അനിവാര്യമാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ടി.എ.ഷാഫി അഭിപ്രായപ്പെട്ടു.
ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് ആദ്യം പോലീസ് പറഞ്ഞത് സമുദായത്തേയും പൊതുസമൂഹത്തേയും വേദനിപ്പിച്ചിരുന്നു.കാഞ്ഞങ്ങാട്ടെ അഭിലാഷിന്റെ മരണം ആത്മാഹത്യയാണെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്.എന്നാൽ ജനകീയ പ്രക്ഷോഭമുണ്ടായതോടെയാണ് ഇതൊരു കൊലപാതകമാണെന്നു പോലീസ് കണ്ടെത്തിയത്.അതുപോലെ ഖാസിയുടെ മരണത്തിലും ജനകീയ പ്രക്ഷോഭങ്ങൾ ശക്തമായി ഉയർത്തണം.ഖാസിയുടെ മരണത്തെക്കുറിച്ച് ഏത് ഏജൻസി അന്വേഷിച്ചാലും സത്യം തെളിയണം.ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഖാസിക്ക് എന്താണ് സംഭവിച്ചതെന്ന് തെളിയുമെന്ന് ടി.എ.ഷാഫി പറഞ്ഞു.


evisionnews

keywords : qazi-case-ta-shafi

Post a Comment

0 Comments

Top Post Ad

Below Post Ad