കാസര്‍കോട്: (www.evisionnews.in) സാമ്പത്തികവര്‍ഷം തീരാന്‍ നാലുമാസംമാത്രം ശേഷിക്കെ പദ്ധതിവിഹിതത്തില്‍ 10 ശതമാനം പോലും ചെലവഴിക്കാതെ ജില്ലയില്‍ എട്ട് ഗ്രാമപ്പഞ്ചായത്തുകള്‍. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും പത്തില്‍ താഴെ പദ്ധതിവിഹിതം മാത്രമേ ചെലവഴിച്ചിട്ടുള്ളു. തസ്തികള്‍ ഒഴിഞ്ഞുകിടക്കുന്നതും ഉദ്യോഗസ്ഥര്‍ ദീര്‍ഘ അവധിയില്‍ പ്രവേശിക്കുന്നതുമാണ് പദ്ധതിനിര്‍വഹണം മന്ദഗതിയിലാകാന്‍ കാരണം.
വോര്‍ക്കാഡി, കോടോം-ബേളൂര്‍, പള്ളിക്കര, മംഗല്‍പാടി, പൂല്ലൂര്‍-പെരിയ, ഈസ്റ്റ് എളേരി, മൊഗാല്‍-പൂത്തൂര്‍, ഉദുമ എന്നീ പഞ്ചായത്തുകളാണ് 10 ശതമാനത്തില്‍ താഴെ മാത്രം ചെലവാക്കിയിട്ടുള്ളത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 9.3 ശതമാനവും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 8.4 ശതമാനവുമാണ് ചെലവഴിച്ചത്. ജില്ലാ ആസൂത്രണസമിതിയോഗത്തിലാണ് ഇതു സംബന്ധിച്ച വിശദീകരണമുണ്ടായത്. കഴിഞ്ഞമാസം അവസാനംവരെ നടത്തിയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
മടിക്കൈ, കിനാനൂര്‍-കരിന്തളം, ചെങ്കള എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ പദ്ധതിവിഹിതത്തിന്റെ 30 ശതമാനത്തിനു മുകളില്‍ തുക ചെലവഴിച്ചു. പിലിക്കോട്, കയ്യൂര്‍-ചീമേനി, വലിയപറമ്പ്, ഈസ്റ്റ് എളേരി, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍, എന്‍മകജെ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ 20 ശതമാനത്തിനുമുകളില്‍ തുക ചെലവഴിച്ചു.
അജാനൂര്‍, മീഞ്ച, പുത്തിഗൈ, ബെള്ളൂര്‍, ചെമ്മനാട്, കള്ളാര്‍, ദേലമ്പാടി, ബദിയഡുക്ക, കാറഡുക്ക, പൈവളിഗെ, മഞ്ചേശ്വരം, കുമ്പഡാജെ, പടന്ന, പനത്തടി, മുളിയാര്‍, ബളാല്‍, ചെറുവത്തൂര്‍, മധൂര്‍, കുമ്പള, ബേഡഡുക്ക എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ 10 ശതമാനത്തിനുമുകളിലാണ് തുക ചെലവഴിച്ചത്.
പദ്ധതിവിഹിതത്തിന്റെ 28.4 ശതമാനം തുക ചെലവഴിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്താണ് ജില്ലയില്‍ മികവ് പുലര്‍ത്തിയത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 20.3 ശതമാനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് 22.4 ശതമാനവും കാറഡുക്ക ബ്ലോക്ക് 14.1 ശതമാനം തുകയുമാണ് ചെലവഴിച്ചത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലൂര്‍ക്ക് എന്നീ തസ്തികള്‍ ഒഴിഞ്ഞുകിടക്കുന്നതായി യോഗം ചര്‍ച്ചചെയ്തു. നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യോഗം നിര്‍ദേശിച്ചു.
ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസപദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഹെഡ്മാസ്റ്റര്‍ ചാര്‍ജ് എടുക്കാത്തതിനാല്‍, പ്രോജക്ടുകളുടെ നിര്‍വഹണത്തില്‍ പ്രയാസം നേരിടുന്നതായി യോഗം വിലയിരുത്തി. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന ഗ്രാമപ്പഞ്ചായത്തുകളില്‍ ഫിഷറീസ് വകുപ്പിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ കുറവ് യോഗം ചര്‍ച്ചചെയ്തു.
ജനവരി 24-നകം വികസന സെമിനാറുകള്‍ നടത്താന്‍ യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, സി.എച്ച്.മുഹമ്മദ് ഉസ്മാന്‍, ആസൂത്രണസമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Panchayath, district, fund, spend, Pallikkara, vorkkadi, uduma Parappa
Post a Comment
0 Comments