Type Here to Get Search Results !

Bottom Ad

ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയതായി പരാതി


ബന്തടുക്ക: (www.evisionnews.in)  ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തുന്ന രണ്ടുപേര്‍ ലോട്ടറി വില്പനക്കാരനില്‍നിന്ന് 7000 രൂപ തട്ടിയെടുത്തതായി പരാതി. വിന്‍വിന്‍ ലോട്ടറിയുടെ ആയിരംരൂപ വീതം സമ്മാനം ലഭിച്ച 3283 നമ്പരാണ് തിരുത്തിയത്.
ww, ws, wt, wu, wx, wy, wz എന്നീ സീരിയിലുകളില്‍പ്പെട്ട ടിക്കറ്റ് തിരിച്ചറിയാന്‍ കഴിയാത്തവിധം മാറ്റംവരുത്തിയിരുന്നു. ബന്തടുക്ക പടുപ്പില്‍വെച്ചാണ് ലോട്ടറി വില്പനക്കാരന്‍ പി.എസ്.ഉണ്ണിക്കൃഷ്ണന്‍ തട്ടിപ്പില്‍ കുരുങ്ങിയത്. രണ്ടു ചെറുപ്പക്കാര്‍ മോട്ടോര്‍സൈക്കിളില്‍ വന്ന് സമ്മാനമടിച്ചുവെന്ന് പറയുന്ന സീരിയലുകളിലെ നമ്പര്‍ കാണിച്ചു. യുവാക്കളുടെ സംസാരത്തില്‍ വിശ്വാസം തോന്നിയ ഉണ്ണിക്കൃഷ്ണന്‍ 7000 രൂപ നല്കി. പിന്നീട് ബാര്‍ക്കോഡ് പരിശോധിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ഉണ്ണികൃഷ്ണന് മനസ്സിലായത്.

evisionnews


Keywords: Lottery number, edit, Barcod, cheat, winwin lottery

Post a Comment

0 Comments

Top Post Ad

Below Post Ad