കാസര്‍കോട്:(www.evisionnews.in)സാമൂഹ്യനീതി ദിനാഘോഷത്തോടനുബന്ധിച്ചു നേര്‍വഴി പദ്ധതി- പ്രൊബേഷന്‍ സംവിധാനം ഉദ്ദേശ്യങ്ങളുടെ ലക്ഷ്യങ്ങളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ വകുപ്പ് ഡയറക്ടര്‍ വി. എന്‍. ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്്തു. കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ വിഷയം അവതരിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് അസി. ഡയറക്ടര്‍ സി. കെ. രാഘവനുണ്ണി, മുന്‍ അസി. ഡയറക്ടര്‍ ഡോ. പ്രതാപന്‍, ചീമേനി തുറന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഇ. വി. ഹരിദാസന്‍, കാസര്‍കോട് ജില്ലാ ജയില്‍ അസി. സൂപ്രണ്ട് ഗിരീഷ് എന്നിവര്‍ സംസാരിച്ചു. നേര്‍വഴി പദ്ധതിയെക്കുറിച്ച്
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ. ഒ അബീന്‍ വിശദീകരിച്ചു. കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഷീബാ മുംതാസ് സ്വാഗതവും മലപ്പുറം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments