ദുബൈ: ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് കേസന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കുന്ന നിവേദനത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിയും ഉദുമ മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന ഒപ്പ് ശേഖരണം ദുബൈ കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനുവേണ്ടി ഉദുമ മണ്ഡലം യൂത്ത് ലീഗ് നടത്തിയ ഒപ്പുശേഖരണത്തില്‍ 50000 ത്തോളം പേര്‍ ഒപ്പിട്ടു.
2010 ഫെബ്രുവരി 15നാണ് വീടിന് അരമൈല്‍ ദൂരെ കടുക്കക്കല്ലിനോട് ചേര്‍ന്ന് ഖാസിയുടെ ഭൗതിക ശരീരം കണ്ടെടുക്കുന്നത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണം യഥാവിധിയല്ലെന്ന നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പ്രക്ഷോങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതില് സിബിഐയുടെ ഉന്നതരായ ടീമിനെ ഏല്‍പ്പിച്ച് തുടരന്വേഷണമാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ടു കെ.എം.സി.സി. നേതാക്കള്‍ അടങ്ങുന്ന ടീം അടുത്ത മാസം ആദ്യത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണും.
പ്രസിഡണ്ട് ടി.കെ മുനീര്‍ ബന്തടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷബീര്‍ കിഴൂര്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ആദ്യ ഒപ്പ് രേഖപെടുത്തി. സംസ്ഥാന നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ ചേര്‍ക്കള, ജില്ല പ്രസിഡന്റ് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, അഫ്‌സല്‍ മെട്ടുമ്മല്‍, മണ്ഡലം നേതാക്കളായ സി.എച്ച്. നൂറുദ്ദീന്‍, മഹമൂദ് കുളങ്കര, അയൂബ് ഉറുമി, സലാം കന്യപ്പടി, ഡോക്ടര്‍ ഇസ്മയില്‍, ഫൈസല്‍ പട്ടേല്‍, കെ.പി. അബ്ബാസ്, റാഫി പള്ളിപുരം, ഇല്യാസ് കട്ടക്കാല്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷംസീര്‍ അടൂര്‍, റിയാസ് നാലാംവാതുക്കല്‍, സലിം ചെരങ്കൈ, സി.എ ബഷീര്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഹാഷിം വെസ്റ്റ്, ആരിഫ് ചേരുമ്പ, നൗഫല്‍ മാങ്ങാടാന്‍, സിദ്ദീഖ് അടൂര്‍, അസീസ് കമാലിയ, ഐ.പി.എം. ഇബ്രാഹിം, സത്താര്‍ നാരമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 5000 പേര് ഒപ്പിട്ട നിവേദനം ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറും.
Keywords: Dubai-kasaragod-uduma-kmcc-centralminister-Khasicase-case-request
%2Bcopy.jpg)
Post a Comment
0 Comments