Type Here to Get Search Results !

Bottom Ad

കുമ്പഡാജെയില്‍ ഹൈസ്‌കൂള്‍ അനുവദിക്കണം : എംഎസ്എഫ്

കാസര്‍കോട് (www.evisionnews.in): മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭ്യമായിട്ടും  കുമ്പഡാജെ പഞ്ചായത്തില്‍ ഹൈസ്‌കൂള്‍ അനുവദിക്കാത്തത് ഖേദരകരമാണെന്ന് എംഎസ്എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഷ്ഫാഖ് തുരുത്തി, ജനറല്‍ സെക്രട്ടറി അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് അഭിപ്രായപ്പെട്ടു. മലയോര പിന്നോക്ക മേഖലയും എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശവും കൂടിയായ കുമ്പഡാജ പഞ്ചായത്തില്‍ ഹൈസ്‌കൂള്‍ അനുവദിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളോളം പഴക്കമുണ്ട്. യാത്രാക്ലേശമനുഭവിക്കുന്ന കുമ്പഡാജെ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ പത്തോളം കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. കുമ്പഡാജെയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഹൈസ്‌കൂള്‍ അനുവദിക്കാനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
         

Keywords: Kasaragod-kumbekaje-highschool-up-msf-malayalammedium-sufferingproblem
















Post a Comment

0 Comments

Top Post Ad

Below Post Ad