Type Here to Get Search Results !

Bottom Ad

സംഘാടനത്തിന്റെ കരുത്ത് തെളിയിച്ച് സാമൂഹ്യനീതി മേള




കാസര്‍കോട്:(www.evisionnews.in)സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഭാഗമായി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മേള സംഘാടനമികവിലൂടെ ശ്രദ്ധേയമായി. മേളയുടെ വിജയം ഉറപ്പാക്കാനായി പ്രോഗ്രാം, പബ്ലിസിറ്റി, മീഡിയ, കള്‍ച്ചറല്‍, ഭക്ഷണം, ഹെല്‍ത്ത ്& വെല്‍ഫെയര്‍ എന്നിങ്ങനെ 20-ഓളം കമ്മിറ്റികളാണ് രൂപീകരിച്ചത്. 
എന്‍.എ നെല്ലിക്കുന്ന് എം.എല്‍എ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയില്‍ എം.പി, ജില്ലയിലെ മറ്റ് എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സജീവ പങ്കാളികളായി. 
സംഘാടകസമിതിയുടെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ മാസങ്ങള്‍ക്കു മുമ്പേ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സെപ്തംബര്‍ 26 ന് ചേര്‍ന്ന യോഗത്തില്‍ സബ്കമ്മിറ്റികള്‍ രൂപീകരിക്കുകയും ഓരോ കമ്മിറ്റിയിലും 20 ഓളം പേരെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. 
സാമൂഹ്യനീതി വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും നാലുദിവസമായി മുഴുവന്‍ സമയം പരിപാടിയുടെ വിജയത്തിനായി നീക്കിവെച്ചിരുന്നു. 12 ഐസിഡിഎസുകളില്‍ നിന്നായി 1000 ത്തോളം അംഗനവാടി ജീവനക്കാരും ഹെല്‍പ്പേഴ്‌സും മേളയില്‍ പങ്കെടുത്തിരുന്നു. 
ശുചിത്വത്തിലും മാതൃക 
പ്ലാസ്റ്റിക്കുകള്‍ക്കെതിരെയുള്ള അവബോധപ്രചരണത്തിനപ്പുറം പ്ലാസ്റ്റിക് നിര്‍മ്മിത ഉല്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള സാമൂഹ്യനീതി ദിനാഘോഷം മാതൃകയായി. 
ദിനംതോറും അയ്യായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ശുചിത്വത്തിന് മുന്തിയ പരിഗണനയാണ് നല്‍കിയത്. മൈതാനത്തിന്റെ എല്ലാ മൂലകളിലും മാലിന്യശേഖരണത്തിന് സൗകര്യങ്ങള്‍ ഒരുക്കി. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയും ഭക്ഷണശാലകളില്‍ ആഹാരവിതരണത്തിന് പാളപ്പാത്രങ്ങളും പേപ്പര്‍ ഗ്ലാസ്സുകളുമാണ് ഉപയോഗിച്ചത്. ഭക്ഷണശാലകള്‍ മാത്രം വൃത്തിയാക്കുന്നതിന് 50 ഓളം വളണ്ടിയര്‍മാരെയാണ് നിയോഗിച്ചത്. 




Post a Comment

0 Comments

Top Post Ad

Below Post Ad