Type Here to Get Search Results !

Bottom Ad

ബാര്‍ കോഴ: സര്‍ക്കാരിന് താക്കീതായി എല്‍ഡിഎഫ് കലക്ട്രേറ്റ് മാര്‍ച്ച്


കാസര്‍കോട്: (www.evisionnews.in)  ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണംനടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് അധികൃതര്‍ക്കുള്ള മുന്നറീയിപ്പായി മാറി. സിപിഎം പൊളിറ്റ് ബ്യൂറോഅംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തെളിവുകളെല്ലാം നശിപ്പിക്കാനായി സര്‍ക്കാര്‍ഭരണയന്ത്രം ഇപ്പോള്‍ പൂര്‍ണമായി വിനിയോഗിക്കുകയാണെന്നും ജനങ്ങളെ ഇനിയും വിഡ്ഢികളാക്കിയാല്‍ ശക്തമായ പ്രക്ഷോഭം സംസ്ഥാനമൊട്ടാകെ അലയടിക്കുമെന്നും കോടിയേരി പറഞ്ഞു. നൂറുക്കണത്തിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ സംബന്ധിച്ചു. വന്‍പോലിസ് സന്നാഹം രാവിലെമുതല്‍ തന്നെ കലക്ട്രേറ്റ് ഗേറ്റിലും ബിസിറോഡ് ജങ്ഷനിലും മാര്‍ച്ചിനെനേരിടാനായി തമ്പടിച്ചിരുന്നു. എന്നാല്‍തീര്‍ത്തും സമാധാനപരമായി മാര്‍ച്ച്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാസെക്രട്ടറി കെ പി സതീശ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ എല്‍ഡിഎഫ് കണ്‍വീനര്‍ പി രാഘവന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ എം അനന്തന്‍ നമ്പ്യാര്‍, എ കെ നാരായണന്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, ഐഎന്‍എല്‍ നേതാവ് അസീസ് കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. 

evisionnews


Keywords: Bar Kozha, Sarkar, warn, LDF, collectorate march, K.M Mani, Koideri Bala Krishnan

Post a Comment

0 Comments

Top Post Ad

Below Post Ad