Type Here to Get Search Results !

Bottom Ad

ഭണ്ഡാരം കവര്‍ച്ച ആരോപിച്ച് യുവാവിനെ അടിച്ചു കൊന്ന കേസ്: പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട്(www.evisionnews.in) ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് യുവാവിനെ അടിച്ചു കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. നീലേശ്വരം ഭൂതാനം കോളനിയിലെ യു സുരേഷ് എന്ന പ്രതീഷ് (31), മടിക്കൈ കൂവ വളപ്പില്‍ ഹൗസിലെ ഉമേശന്‍ (26) എന്നിവരെ യാണ് ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 

2012 മെയ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മടിക്കൈ അടുക്കത്ത് പറമ്പ് സ്വദേശി വേണു (42) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുളികന്‍ ദേവസ്ഥാനത്തെ ഭണ്ഡാരം കവര്‍ച്ചചെയ്യാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് സംഭവ ദിവസം രാത്രി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.


Keywords: Kasaragod-men-case-beaten-court-bandaram

Post a Comment

0 Comments

Top Post Ad

Below Post Ad